പാകിസ്താനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ശിവസേന. പാകിസ്താനുമായി സൗഹൃദം സ്ഥാപിച്ചവര്‍ രാഷ്ട്രീയത്തില്‍ അധികകാലം വാഴില്ലെന്ന് ശിവസേന ഓര്‍മ്മിപ്പിച്ചു. വാജ്‌പേയിയുടെയും എല്‍.കെ അദ്വാനിയുടെയും ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ശിവസേന ഇക്കാര്യം പറഞ്ഞത്. ലക്ഷക്കണക്കിന് നിരപരാധികളായ ഇന്ത്യക്കാരുടെ ചോര വീണ് കുതിര്‍ന്ന മണ്ണാണ് പാകിസ്താന്‍.
അവരുമായി അടുക്കാന്‍ ശ്രമിച്ച നേതാക്കളാരും രാഷ്ട്രീയത്തില്‍ വാണിട്ടില്ല. പാകിസ്താനുമായി ബന്ധപ്പെട്ട് ഇത്തരമൊരു വിശ്വാസമുണ്ടെന്നും ശിവസേന പറഞ്ഞു. മുഹമ്മദ് അലി ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച അദ്വാനിയുടെ ഉദാഹരണം ഓര്‍മ്മിപ്പിച്ചാണ് ശിവസേന മോഡിക്ക് മുന്നറിയിപ്പ് നല്‍കിയത്. ജിന്നയുടെ ശവകുടീരം സന്ദര്‍ശിച്ച ശേഷം അദ്വാനിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേയ്ക്ക് പോയി. ഇപ്പോള്‍ അദ്വാനി ഏതാണ് ഒതുക്കപ്പെട്ട അവസ്ഥയിലാണെന്നും ശിവസേന പറഞ്ഞു.












