ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പ്രഥമ ഇന്ത്യന്‍ സന്ദര്‍ശനം നാളെ മുതല്‍. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തുന്ന തെരേസ
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും കൂടിക്കാഴ്ച നടത്തും. ബ്രെക്സിറ്റിനുശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയിലെത്തിയ
തെരേസ നിരവധി വ്യാപാരകരാറുകള്‍ ലക്ഷ്യമിട്ടാണു യൂറോപ്പിനു പുറത്തെ ആദ്യ സന്ദര്‍ശനം ഇന്ത്യയിലേക്കാക്കിയത്.യൂറോപ്യന്‍ യൂണിയനു പുറത്തുള്ള ഏതെങ്കിലും
രാജ്യത്തേക്കു തെരേസ മേയ് നടത്തുന്നു ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. രണ്ടുമാസം മുമ്ബ് ചൈന സന്ദര്‍ശിച്ചിരുന്നെങ്കിലും അത് ജി-20 ഉച്ചകോടിയില്‍ പങ്കെടു
ക്കാനായിരുന്നു. അന്ന് ചൈനയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി തെരേസ ഹ്രസ്വമായ കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്രെക്സിറ്റിനുശേഷം സ്വതന്ത്ര വ്യാപരകരാറ
ുകള്‍ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കുന്ന ബ്രിട്ടന് ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര-വ്യാപാര പങ്കാളിയായി പരിഗണിക്കുന്ന രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇതു ലക്ഷ്യമിട്ടുള്ള
പ്രവര്‍ത്തനങ്ങളാകും പ്രധാനമായും മൂന്നുദിവസത്തെ സന്ദര്‍ശനത്തിലുണ്ടാകുക.













