പ്രതിസന്ധി പരിഹരിക്കാന്‍ യോഗം ചേരുമെന്ന് ട്രംപിന്റെ ഉറപ്പെന്ന് ഖത്തര്‍ അമീര്‍


ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ക്യാമ്പ് ഡേവിഡില്‍ വെച്ച് യോഗം നടത്താമെന്ന് യു.എസ്. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി. സി.ബി.എസ്. ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ഖത്തര്‍ അമീര്‍ ഇക്കാര്യം വ്യക്തമാക്കിയത്.


ന്യൂയോര്‍ക്കില്‍ യു.എന്‍. പൊതുസഭയ്ക്കിടെയായിരുന്നു അമീറും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച. ചര്‍ച്ചയാണ് പ്രതിവിധിയെന്നും പ്രതിസന്ധി പരിഹരിക്കാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് പറഞ്ഞു. ആദ്യദിനം മുതല്‍ ചര്‍ച്ച വേണമെന്നുള്ള ആവശ്യം താന്‍ ഉന്നയിച്ചിരുന്നതായി ഖത്തര്‍ അമീര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനു പക്ഷേ പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring