പ്രതിയെ പിടികൂടാനായി ബൈക്കില്‍ സഞ്ചരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം.മാധവരാം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് മരിച്ചത്.ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപത്താണ് അപകടമുണ്ടായത്.
അമിതവേഗതയിലെത്തിയ കാര്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ജയശ്രീ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. നിത്യയെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവത്തില്‍ കാറോടിച്ചിരുന്ന തിരുവണ്ണാമല സ്വദേശി എ. മദന്‍കുമാറിനെ മേല്‍വത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മദന്‍കുമാർ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലായും പങ്കുവെക്കാറുള്ളത്.













