പ്രതിപക്ഷ നേതൃപദവിയില്‍ തര്‍ക്കമുണ്ടാകില്ല: രമേശ് ചെന്നിത്തല


പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ഒരു തര്‍ക്കവും പാര്‍ട്ടിയിലുണ്ടാകില്ലെന്ന് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡും എം.എല്‍.എമാരും ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഹൈക്കമാന്‍ഡ് നിര്‍ദേശത്തിനു ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുവെന്നും, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഒരു ചര്‍ച്ചയും ഇപ്പോള്‍ നടന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പറഞ്ഞു. ഇന്ദിരാഭവനിലെ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്.




Sharing is Caring