പ്രണബ്ജി, അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു -വി.എം സുധീരന്‍


തിരുവനന്തപുരം: ആര്‍എസ്‌എസ് സ്ഥാപകനായ ഹെഡ്ഗേവാറിനെ ഭാരതത്തിന്റെ മഹാനായ പുത്രന്‍ എന്ന് വിശേഷിപ്പിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത് തികച്ചും അവസരവാദപരമായ നിലപാടാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.


ബ്രിട്ടീഷ് രാജിന്റെ വിനീത വിധേയനായി രാജ്യത്തെ സ്വാതന്ത്രസമര പ്രസ്ഥാനത്തെ എതിര്‍ത്ത ആര്‍എസ്‌എസ് സ്ഥാപകനെങ്ങനെ ഭാരതത്തിന്റെ മഹാനായ പുത്രനാകും? സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ നേതാക്കളും ഉയര്‍ത്തിപ്പിടിച്ച അമൂല്യമായ ആദര്‍ശങ്ങളെ തള്ളിപറഞ്ഞ ഹെഡ്ഗേവാറിനെ പുകഴ്ത്തുന്നതിന് ആര്‍എസ്‌എസ് ആ സ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജി യഥാര്‍ത്ഥത്തില്‍ തള്ളിപ്പറഞ്ഞത് സ്വാതന്ത്രസമര പ്രസ്ഥാനത്തെയും അതിന്റെ പ്രതീകമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെയുമാണ് എന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസ്സിലൂടെ എല്ലാം നേടിയ പ്രണബ്ജിയോട് ഒന്നേ പറയാനുള്ളൂ, ‘പ്രണബ്ജി, ഇത് വേണ്ടായിരുന്നു, അഭിനവ യൂദാസായി അങ്ങ് മാറരുതായിരുന്നു എന്നും സുധീരന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.



Sharing is Caring