വയനാട് ജില്ല വീണ്ടും റെഡ്‌സോണ്‍ മേഖലയായിരിക്കുകയാണ്. ഇന്നലെ രണ്ട് പോലീസുകാര്‍ക്ക് കൂടി കൊവിഡ് വന്ന സാഹചര്യത്തില്‍ വയനാട് പാതകള്‍ നിലച്ചു. കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി കോടതികള്‍ താല്‍കാലികമായി അടച്ചു. ജനപ്രതിനിധികളുടെ അവലോകന യോഗങ്ങള്‍ ഉള്‍പ്പെടെ വയനാട്ടില്‍ തല്‍ക്കാലം നടത്തേണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്.

രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഡി.വൈ.എസ്.പിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ആളാണ്. ഇതോടെ, മാനന്തവാടി സ്‌റ്റേഷനിലെ നിരവധി പൊലീസുകാര്‍ ക്വാറന്റീനിലാണ്. കോവിഡ് പരിശോധനക്ക് ഹാജരായ ഇവര്‍ സ്വയം സന്നദ്ധരായി ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നുവെന്ന് ജില്ല പൊലീസ് മേധാവി ആര്‍. ഇളങ്കോ പറഞ്ഞു.













