പൊള്ളുന്ന ഇന്ധനവില ; തുടര്‍ച്ചയായ പതിനാലാം ദിനവും പെട്രോള്‍, ഡീസല്‍ വില കൂടി


ന്യൂഡല്‍ഹി: സാധാരണക്കാരായ ജനങ്ങളുടെ ആശങ്ക കൂട്ടി രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. തുടര്‍ച്ചയായ പതിനാലാം ദിനവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 51 പൈസയും, ഡീസല്‍ ലിറ്ററിന് 61 പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 78.88 രൂപയും, ഡീസല്‍ വില ലിറ്ററിന് 77.67 രൂപയുമായി ഉയര്‍ന്നു.


കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ഏഴ് രൂപ വീതമാണ് കൂടിയത്. മുംബയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 85.72 രൂപയും, ഡീസലിന് 75.54 രൂപയുമാണ് ഇന്നത്തെ വില. രണ്ടാഴ്ചയായി തുടരുന്ന വില വര്‍ദ്ധനയില്‍ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.




Sharing is Caring