പൊലീസ് റെയ്ഡിനിടെ 2 സ്ത്രീകള്‍ കെട്ടിടത്തില്‍നിന്നുവീണ് മരിച്ചു


മുംബൈ: ദക്ഷിണ മുംബൈയില്‍ പൊലീസ് റെയ്ഡിനിടെ രണ്ടു സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്നുവീണ് മരിച്ചു. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.


അനാശാസ്യം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു സംഭവം. ഗ്രാന്റ് റോഡ് മേഖലയിലെ ഡി ബി മാര്‍ഗിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്താന്‍ എത്തിയതായിരുന്നു പൊലീസ് സംഘം. കെട്ടിടത്തിന്റെ താഴത്തെനിലയില്‍ പരിശോധന നടക്കുന്ന വിവരം അറിഞ്ഞതോടെ മുകളിലത്തെ നിലയിലുള്ളവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.


മൂന്നാമത്തെ നിലയിലെ ജനലിനുള്ളിലൂടെ കയറിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ടു സ്ത്രീകള്‍ കാലുതെറ്റി താഴേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പശ്ചിമബംഗാള്‍ സ്വദേശിനികളാണ് മരിച്ച രണ്ടുപേരും.



Sharing is Caring