പൊലിസ് സാങ്കല്‍പിക കുറ്റവാളികള്‍ക്കു പിന്നാലെ പോകില്ല- മുഖ്യമന്ത്രി


തിരുവനന്തപുരം: സാങ്കല്‍പികമായി സൃഷ്ടിക്കപ്പെടുന്ന കുറ്റവാളികള്‍ക്കു പിന്നാലെ പൊലിസ് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടി ആക്രമണത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ട് പലരും സാങ്കല്‍പിക പ്രതികളെ ഉണ്ടാക്കുന്നുണ്ട്. ചിലരെ പ്രതികളാക്കാന്‍ വന്‍പ്രചാരണം നടക്കുന്നു. ഇവര്‍ക്കു പിറകെ പൊലിസ് പോകില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കേസില്‍ മിക്ക പ്രതികളും അറസ്റ്റലായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഏറി വരികയാണ്. അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് സിനിമാ ലോകത്തുള്ളവര്‍ നടത്തുന്നത്. എന്നാല്‍ മലയാള സിനിമാ രംഗത്തെ കീഴടക്കാന്‍ അധോലോകത്തെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ തുരത്താന്‍ സര്‍ക്കാര്‍ സിനിമാ ലോകത്തിനൊപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Sharing is Caring