തിരുവനന്തപുരം: പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മന്ത്രിയുടെ പെരുമാറ്റം ചീപ്പായിപ്പോയി. രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പെരുമാറ്റമല്ല അദ്ദേഹത്തിന്റേത്. കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തുന്നതിന് തടസമില്ല. എന്നാല്‍ ക്രിമിനല്‍ സംഘവുമൊത്ത് പ്രവര്‍ത്തിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. സമരം വിജയമോ പരാജയമോ എന്നതല്ല കാര്യം. സുപ്രീംകോടതി വിധി നടപ്പാക്കണോ വേണ്ടയോ എന്നതാണ് കാര്യമെന്നും പി.ജയരാജന്‍ പറഞ്ഞു.












