ഡല്‍ഹി: ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ രാജ്യവ്യാപകമായി ഇന്ന് പണിമുടക്കും. ശമ്പളവര്‍ധന ആവശ്യപ്പെട്ടും പൊതുമേഖല ബാങ്കുകളുടെ ലയനത്തെ എതിര്‍ത്തുമാണ് സമരം. 26ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും രാജ്യവ്യാപക സമരം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെ 26 വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. തുടര്‍ച്ചയായ അവധിമൂലം എടിഎമ്മുകളുടെ പ്രവര്‍ത്തനവും താറുമാറായേക്കും.













