പെരിന്തല്‍മണ്ണയില്‍ മൂന്നരക്കോടിയുടെ അസാധുനോട്ടുമായി അഞ്ചു പേര്‍ അറസ്റ്റില്‍; പിടിയിലായവര്‍ നോട്ട് ഇരട്ടിപ്പ് സംഘം


പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം


മലപ്പുറം: പെരിന്തല്‍മണ്ണയില്‍ നോട്ട് ഇരട്ടിപ്പ് സംഘം പിടിയില്‍. സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകള്‍ വാങ്ങി പകരം പകുതി മൂല്യത്തിലുള്ള പുതിയ നോട്ടുകള്‍ നല്‍കിയ വരുന്ന സംഘമാണ് പിടിയിലായത്. ഒരു ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ നല്‍കിയാല്‍ അന്‍പതിനായിരം രൂപയുടെ പുതിയ നോട്ട് നല്‍കുന്നതാണ് ഇവരുടെ രീതി. ഇവരില്‍ നിന്ന് മൂന്നരക്കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്തു.


അഞ്ചംഗ സംഘമാണ് പിടിയിലായത്. മലപ്പുറം ജില്ലയില്‍ ഇത്തരത്തില്‍ പണമിടപാട് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നിരീക്ഷണം നടത്തിയ വരികയായിരുന്നു. സംഘത്തെ പിടികൂടിയ പോലീസ് ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



Sharing is Caring