കോഴിക്കോട്: എജ്യൂമാര്‍ട്ട് പത്താം വാര്‍ഷികവും വിപുലീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ നിര്‍വ്വഹിച്ചു. എജ്യൂമാര്‍ട്ട് പോലെയുള്ള സംരംഭങ്ങള്‍ നമ്മുടെ നാട്ടിലെ വളര്‍ന്നുവരുന്ന പുതിയ സംരംഭകര്‍ക്ക് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ സാരഥികളുമായി പഠനകാലം മുതല്‍ക്കേ വളരെ അടുത്ത ബന്ധം തനിക്കുണ്ടായിരുന്നു. ഇത്ര വിപുലമായി ഈ സ്ഥാപനം തുടങ്ങുമ്പോള്‍ സത്യത്തില്‍ ഇതെങ്ങനെയായിരിക്കും ജനങ്ങള്‍ സ്വീകരിക്കുകയെന്ന് താന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇന്ന് പ്രവര്‍ത്തനത്തിന്റെ പത്താം വര്‍ഷത്തില്‍ കോഴിക്കോട്ടെയും മലബാറിലെയും ജനങ്ങള്‍ ഇതിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിന്റെ തെളിവാണ് ഈ സ്ഥാപനം വന്‍വിജയത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ. എം കെ മുനീര്‍ എം എല്‍ എ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി. എജ്യൂമാര്‍ട്ട് ചെയര്‍മാന്‍ മുസ്തഫ കൂര്‍മ്മത്ത് അധ്യക്ഷത വഹിച്ചു. ആദം മുല്‍സി മികച്ച ജീവനക്കാര്‍ക്കുള്ള ഉപഹാരം സമ്മാനിച്ചു. സി പി മുസാഫിര്‍ അഹമ്മദ്, എജ്യൂമാര്‍ട്ട് എം ഡി മുജീബ് കൂര്‍മ്മത്ത്, അബ്ദുള്‍ മുനീര്‍, നൗഷാദ് കൂര്‍മ്മത്ത്, സാബിര്‍, ഹരിദാസ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കേരളത്തിലെ ആദ്യത്തെ അക്കാദമിക് ഹൈപ്പര്‍ മാര്‍ക്കറ്റ് എന്ന പ്രത്യേകതയുമായി ആരംഭിച്ച എജ്യൂമാര്‍ട്ട് പത്താം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഒട്ടേറെ ആകര്‍ഷകമായ ഓഫറുകളുമായാണ് പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നത്.













