പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ തടവുശിക്ഷ; വിധി കേട്ട് കോടതി മുറിയില്‍ പ്രതിയുടെ ബോധം പോയി


കൊല്ലം: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോടിയുടെ വിധി കേട്ട് കോടതി മുറിയില്‍ പ്രതി ബോധംകെട്ടു വീണു. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന കേസിലെ വിധി കേട്ടാണ് പ്രതിയായ യുവാവ് ബോധം കെട്ട് വീണത് . കേസില്‍ കോടതി തടവു ശിക്ഷയ്ക്കാണ് വിധിച്ചത്. ഇതോടെ മറ്റൊരു കേസില്‍ സാക്ഷിയായി വന്ന ഡോക്ടര്‍ കോടതി നിര്‍ദേശപ്രകാരം പ്രതിക്കു പ്രഥമ ശുശ്രൂഷ നല്‍കി.കിളികൊല്ലൂര്‍ ചേരിയില്‍ പുതുച്ചിറ വടക്കതില്‍ വീട്ടില്‍ ജയകുമാര്‍ എന്നയാളെയാണ് പോക്സോ നിയമ പ്രകാരം കോടതി ശിക്ഷിച്ചത്. കൊല്ലത്തെ ഫസ്റ്റ് അഡീഷണല്‍ അഡീഷനല്‍ സെഷന്‍ (പോക്സോ) കോടതിയിലാണ് സംഭവം. 3 വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയുമാണ് കോടതി ഇയാള്‍ക്ക് വിധിച്ച ശിക്ഷ. വിധി കേട്ട ഉടന്‍ ജയകുമാര്‍ കോടതി മുറിയില്‍ ബോധരഹിതനായി വീഴുകയായിരുന്നു.




Sharing is Caring