ദില്ലി: പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും വിലവര്‍ധിപ്പിക്കാന്‍ എണ്ണക്കമ്ബനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തിലുണ്ടാകും.
ഡിസംബര്‍ മധ്യത്തോടെയാണ് വില അവസാനമായി പുനര്‍നിര്‍ണയിച്ചിരുന്നത്. അന്ന് പെട്രോളിന് 2.21 രൂപയുടെയും ഡീസലിന് 1.79 രൂപയുടെയും വര്‍ധനവാണ് പ്രഖ്യാപിച്ചത്.
പുതുവര്‍ഷത്തോടെ പെട്രോളിനും ഡീസലിനും വന്‍വില വര്‍ധനവുണ്ടാകുമെന്ന ആശങ്കകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു. രൂപയുടെ മൂല്യത്തില്‍ വന്ന കുറവും ആഗോളവിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് ഇത്തരം ആശങ്കകള്‍ സജീവമാക്കിയത്. കൂടാതെ ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കാര്യമായി വെട്ടിക്കുറച്ചിട്ടുമുണ്ട്.













