സ്വര്‍ണാഭരണങ്ങള്‍ക്ക് ഇനി പുതിയ ഐഎസ്ഐ മാര്‍ക്ക്. ജനുവരി ഒന്ന് മുതല്‍ പരിഷ്കരിച്ച ഹാള്‍മാര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് പ്രാബല്യത്തില്‍ വരും. ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ‘ഹാള്‍മാര്‍ക്ക്’ സ്റ്റാന്‍ഡേര്‍ഡ് പുനര്‍നിര്‍വചിച്ചു.
22കെ, 18കെ, 14കെ എന്നീ മൂന്നു തരത്തില്‍ മാത്രമേ ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയുള്ളൂ. മൂല്യത്തോടൊപ്പം അതതു കാരറ്റേജുകളും സ്വര്‍ണാഭരണത്തില്‍ രേഖപ്പെടുത്തും. 22 കാരറ്റ് സ്വര്‍ണാഭരണത്തില്‍ 22 കെ എന്നത് 22കെ 916 എന്ന് രേഖപ്പെടുത്തും.
ബിഐഎസ് ചിഹ്നം, പരിശോധന കേന്ദ്രം തിരിച്ചറിയാനുള്ള അടയാളം, ശുദ്ധതയെ സൂചിപ്പിക്കുന്ന കാരറ്റേജും മൂല്യവും, വില്പനശാലയുടെ തിരിച്ചറിയല്‍ ചിഹ്നം എന്നീ നാല് അടയാളങ്ങള്‍ മാത്രമേ ഇനി ഹാള്‍മാര്‍ക്ക് മുദ്രയില്‍ ഉണ്ടാകുകയുള്ളൂ.













