മുബൈ – പൂനെ എക്‌സ്പ്പസ്‌വേയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 17 മരണം. ഒരു ബസ് രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. 35 പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇന്ന് രാവിലെ 5.30 ഓടെയായിരുന്നു അപകടം. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അതിവേഗതയില്‍ വന്ന സ്വകാര്യ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറുകളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. സതാരയില്‍ നിന്നും മുബൈയിലേക്ക് പോവുകയായിരുന്നും ബസ്.













