അഹമ്മദ് നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ പുലിയെ പശു കുത്തികൊലപ്പെടുത്തി. പശു സംരക്ഷണകേന്ദ്രത്തിലാണ് കാട്ടില്‍ നിന്നും ഇര തേടി രണ്ടു പുലികള്‍ എത്തിയത്. ഗോശാലയിലെ പശുക്കള്‍ പുലികളെ കണ്ട് ശരിക്കും പേടിച്ചോടി. അപ്പോഴാണ് പുലികളില്‍ ഒരു പശുകിടാവിനെ ആക്രമിച്ചത്. എന്നാല്‍ പശുകിടാവ് പൊലീസിന്റെ കയ്യില്‍ അകപ്പെട്ടു എന്ന് അറിഞ്ഞതോടെ പശുക്കള്‍ കൂട്ടമായി പുലിയുടെ നേര്‍ക്ക് തിരിഞ്ഞു.
മുപ്പതോളം പശുക്കള്‍ സംഘം ചേര്‍ന്ന് എത്തിയതോടെ പുലി ആകെ വിരണ്ടു. പിന്നീട് പശുക്കള്‍ പുലിയെ ചവിട്ടിമെതിക്കുകയും കൊമ്ബുകള്‍ കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു.

രണ്ടാമത്തെ പുലി ഈ സമയം പിന്തിരിയുകയായിരുന്നു. പശുക്കളുടെ കരച്ചില് കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ചത്തുകിടക്കുന്ന പുലിയെ കണ്ടത്.
ഇവര്‍ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വയസുള്ള ആണ്‍പുലിയാണ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷപ്പെട്ട പുലിയെ കണ്ടെത്താന്‍ തിരിച്ചില്‍ ആരംഭിച്ചിരിക്കുകയാണ് വനം വകുപ്പ്.












