പീഡനത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചു


കോട്ടയം: കളമശേരിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെ 6.50ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. പതിനാലുകാരിയായ കളമശേരി സ്വദേശിനി മൂന്നു മാസം മുമ്പാണ് പീഡനത്തിന് ഇരയായത്.


ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ 27നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ നില വഷളാവുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. മെനിഞ്ചൈറ്റിസ് ബാധിതയായ പെണ്‍കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്.


പെണ്‍കുട്ടി പീഡനത്തിനിരയായത് സെപ്റ്റംബര്‍ 14നാണ്. അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നു വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണു പീഡിപ്പിച്ചത്. സംഭവത്തില്‍ കളമശേരി പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.



Sharing is Caring