പീഡനക്കേസ്; എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു


ന്യൂഡല്‍ഹി: ഉന്നാവോ പീഡനം പ്രതിയായ എം.എല്‍.എയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കുല്‍ദീപ്​ സിങ്​ സെങ്കാറി​ന്റെ വൈ കാറ്റഗറി സുരക്ഷയാണ് യുപി സര്‍ക്കാര്‍ പിന്‍വലിച്ചത്. അഭ്യന്തര വകുപ്പ്​ പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ്​ കുമാര്‍ സെങ്കാറി​ന്റെയും വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ബലാല്‍സംഗകേസില്‍ ഏപ്രില്‍ 12ന് അദ്ദേഹത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെയും സുരക്ഷ പിന്‍വലിച്ചത്.


മാഖിയിലെ വീട്ടി​​ന്റെ സുരക്ഷയ്ക്കായി നാല്​ പൊലീസുകാരെയും തോക്കുധാരികളായ മൂന്ന്​ പൊലീസുകാര്‍ എം.എല്‍.എയുടെ സുരക്ഷയ്ക്കായും നിയോഗിച്ചിരുന്നു. ഇൗ സുരക്ഷയാണ്​ പിന്‍വലിച്ചിരിക്കുന്നത്​.​ ഉന്നാവ്​ ബലാല്‍സംഗ കേസില്‍ യു.പി സര്‍ക്കാറിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ പ്രതികളായവരുടെ വൈ കാറ്റഗറി സുരക്ഷ യുപി സര്‍ക്കാര്‍ പിന്‍വലിച്ചത്.




Sharing is Caring