പിസി ജോര്‍ജിനെ അയോഗ്യനാക്കാന്‍ തീരുമാനമായി


maxresdefaultകോട്ടയം: പി സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കാന്‍ തീരുമാനമായി. കെ എം മാണിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. ഇക്കാര്യം ആവശ്യപ്പെട്ട് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് ഹര്‍ജി നല്‍കും.


മുമ്പ് ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്നും അയോഗ്യനാക്കാന്‍ തക്ക അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) ഉപ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് ഉന്നതാധികാര സമിതി അംഗീകരിക്കുകയായിരുന്നു.


സെക്യുലാര്‍ പാര്‍ട്ടി രൂപീകരിച്ചു, അരുവിക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുണ്ടാക്കി മുന്നണി സ്ഥാനാര്‍ഥിക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തി മത്സരിപ്പിച്ചു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാക്കള്‍ക്കെതിരെ ജോര്‍ജ് ആരോപണങ്ങളും പ്രശംസകളും നടത്തിയെന്നും ഉപ സമിതി വിലയിരുത്തി. അഴിമതി വിരുദ്ധമുന്നണിയുടെ സ്ഥാനാര്‍ഥി തോറ്റതിന് വിശദീകരണം നല്‍കിയ ജോര്‍ജ് തന്റെ സ്ഥാനാര്‍ഥി എന്ന് എടുത്ത് പറയുന്നുണ്ടെന്നും ഉപസമിതി കണ്ടെത്തി.



Sharing is Caring