പിറന്നാളാഘോഷം: മലയാളി ഗുണ്ട ചെന്നൈയില്‍ കീഴടങ്ങി


വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് തലവെട്ടി ബിനു കീഴടങ്ങി. ഇയാള്‍ അമ്പത്തൂരിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫിസിലാണ് കീഴടങ്ങിയത്. കണ്ടാലുടന്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടിരിക്കെയാണ് കീഴടങ്ങല്‍.


തിരുവനന്തപുരം സ്വദേശിയായ ഇയാളുടെ ശരിയായ പേര് ബിനു പാപ്പച്ചന്‍ (47) എന്നാണ്. പിറന്നാള്‍ ആഘോഷത്തിനിടെ പൊലിസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആഘോഷത്തിനെത്തിയ മറ്റു ഗുണ്ടകള്‍ പിടിയിലായത്. 75 ഗുണ്ടകളാണ് പിടിയിലായത്. ഫെബ്രുവരി ആറിനാണ് സംഭവം. അന്ന് എല്ലാവരുടെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ബിനു കീഴടങ്ങുകയായിരുന്നു.


മുപ്പതോളം കേസുകളാണ് ബിനുവിനെതിരേയുള്ളത്. മൂന്നു വര്‍ഷത്തോളമായി ഒളിവിലായിരുന്ന ഇയാള്‍ ചെന്നൈയ്ക്കു പുറത്ത് ഒളിച്ചു താമസിക്കുകയായിരുന്നു. സഹോദരന്‍ ക്ഷണിച്ചത് കൊണ്ടാണ് താന്‍ ഇപ്പോള്‍ വന്നതെന്നും ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് താന്‍ കീഴടങ്ങുന്നതെന്നും ബിനു പറഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു.



Sharing is Caring