പിതാവും മകനും കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍


പിതാവും മകനും കിണറ്റില്‍ വീണു മരിച്ച നിലയില്‍. ചെര്‍ക്കള നാരമ്പാടിയിലെ പുണ്ടൂര്‍ മുഹമ്മദ് കുഞ്ഞി (33), ഇയാളുടെ ഒരു വയസ്സുള്ള മകന്‍ അഷ്‌റഫ് എന്നിവരെയാണ് കുളത്തില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.


ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കുളത്തില്‍ നിന്നു ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ പൊലിസും അഗ്നിശമന സേനയുമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.


ഈയിടെയായി നിവരധി മുങ്ങിമരണങ്ങളാണ് കാസര്‍ക്കോട്ടുണ്ടായത്. വിവിധ ഭാഗങ്ങളിലായി 14 പേരാണ് പത്തു ദിവസത്തിനിടെ മുങ്ങിമരിച്ചത്. ഇന്ന് ബന്തടുക്ക കുറ്റിക്കോല്‍ ചായിത്തടുക്കത്തെ വിദ്യാര്‍ഥിനിയും കുളത്തില്‍ മുങ്ങി മരിച്ചിരുന്നു. വിത്സണ്‍- മോളി എന്നിവരുടെ മകള്‍ സിനിയാണ് മരിച്ചത്.



Sharing is Caring