പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും


ഹരിയാന പോലീസ് പുറത്തിറക്കിയ 43 പേരടങ്ങുന്ന പിടിക്കിട്ടാപുള്ളികളുടെ പട്ടികയില്‍ ഹണിപ്രീത് ഇന്‍സാനും.


ദേരാ സച്ഛാ തലവന്‍ ഗുര്‍മീതിനെ ശിക്ഷിച്ചതിനെ തുടര്‍ന്ന് പഞ്ചകുലാ, സിര്‍സ എന്നിവിടങ്ങളിലുണ്ടായ സംഘര്‍ഷങ്ങളും ലഹളകളും കണക്കിലെടുത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഹണിപ്രീതും ഉള്‍പ്പെട്ടിരിക്കുന്നത്.


ദേരാ സച്ഛാ വക്താവ് ആദിത്യാ ഇന്‍സാന്‍ പട്ടികയില്‍ രണ്ടാമതാണ്. പട്ടികയില്‍ മൂന്നാമതുള്ള ആദിത്യയുടെ ഭാര്യാ സഹോദരനായ പ്രകാശിനെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.



Sharing is Caring