കൊച്ചി: പാലാരിവട്ടം പാലം മുഴുവനായി പൊളിക്കില്ലെന്ന് ഇ. ശ്രീധരന്. പാലം പൊളിച്ചു പണിയാനുള്ള എല്ലാ സാങ്കേതിക സഹായവും നല്‍കുമെന്നും ശ്രീധരന്. നിര്‍മിച്ച് രണ്ടര വര്‍ഷത്തിനുള്ളില്‍ നിലവിലെ പാലം പൊളിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു മാസത്തിനകം ജോലികള്‍ തുടങ്ങുമെന്നും ഒരു വര്‍ഷത്തിനകം പുനഃര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ശ്രീധരന് പറഞ്ഞു. പുതുക്കി പണിയുന്ന പാലത്തിന്റെ ഡിസൈനുകള്‍ തയ്യാറായെന്നും അദ്ദേഹം വ്യക്തമാക്കി.പാലം പൂര്‍ണമായും പൊളിച്ച് പണിയാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചതിന് പിന്നാലെയായിരുന്നു ശ്രീധരന്റെ വാക്കുകള്‍.














