പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവിന്റെ ആത്മഹത്യ ശ്രമം


പാലക്കാട്: പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ യുവാവ് പെട്രോളൊഴിച്ച്‌ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ആലപ്പൂര്‍ വാവള്യാപും സ്വദേശി ബാബുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.


വായ്പയെടുത്ത് ഇയാള്‍ ഇഷ്ടികച്ചൂള ആരംഭിച്ചിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇഷ്ടികചൂളയുടെ അനുമതി നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് വായ്പ തുക തിരിച്ചടക്കാന്‍ന്‍ കഴിയാതായതോടെ ഇയാള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. അതേസമയം സെക്യൂരിറ്റി ജീവനക്കാരന്‍ ഇടപെട്ടതോടെയാണ് ഇയാളുടെ ആത്മഹത്യശ്രമം തടഞ്ഞത്. തുടര്‍ന്ന് ഇയാളെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Sharing is Caring