പാലക്കാട്‌ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു


പാലക്കാട്‌ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു . വിയ്യകുർശ്ശി സ്വദേശി ജസ്‌ന(26) ആണ് മരിച്ചത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു.കുമരംപുത്തൂരിൽ 12 മണിയോടെ ആണ് അപകടം ഉണ്ടായത്. മുന്നിൽ പോവുകയായിരുന്ന ബൈക്കിനെ പിറകെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇയാളെ മണ്ണാർക്കട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Sharing is Caring