പാലക്കാട് ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി


the-body-of-the-second-missing-student-was-found-in-the-meenachi-river

ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.


ഞായറാഴ്ച അവധി ആഘോഷിക്കാന്‍ എത്തിയ പുതുനഗരം സ്വദേശി കാര്‍ത്തിക്ക് (19), ചിറ്റൂര്‍ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് (18 ) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പ്ലസ്റ്റു വിദ്യാര്‍ഥികളായ ഇരുവരും സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.


കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട രണ്ടുപേരെ കാണാതായി. വിദ്യാര്‍ഥികള്‍ക്കായി പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്. ചിറ്റൂര്‍ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.



Sharing is Caring