പാലക്കാട് എക്‌സൈസ്‌ 22ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി


പാലക്കാട്: പാലക്കാട് എക്സൈസിന്റെ വാഹന പരിശോധനക്കിടെ 22ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. തമിഴ്‌നാട്ടില്‍ നിന്ന് എറണാകുളത്തേക്ക് കടത്താന്‍ ശ്രമിച്ച കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. പണം കടത്തിയ എറണാകുളം സ്വദേശി ഷുക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാളയാര്‍ എക്സൈസ് ചെക്‌പോസ്റ്റില്‍ നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.




Sharing is Caring