പാര്‍ട്ടിയുടെ പിളര്‍പ്പിലേക്ക് കാര്യങ്ങള്‍ പോകില്ലെന്ന് മാത്യു ടി. തോമസ്


തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട് മുന്നണിക്കോ പാര്‍ട്ടിക്കോ ദോഷം വരുന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊണ്ടുപോകുന്നതില്‍ താല്‍പര്യമില്ലെന്ന് മാത്യു ടി. തോമസ്. പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷനാകാന്‍ കച്ചകെട്ടിയിട്ടില്ല. പുതിയ സംസ്ഥാന അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ച നടന്നുവെന്നത് അറിയത്തില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.


തന്‍റെ രാജിക്ക് ഉപാധികളില്ലായിരുന്നു. പാര്‍ട്ടിയില്‍ മറ്റു നേതാക്കളുമായി യാതോരു പ്രശ്നങ്ങളുമില്ല. കെ. കൃഷ്ണന്‍കുട്ടി വലിയ രാഷ്ട്രീയ പാരന്പര്യമുള്ള വ്യക്തിയാണ്. അദ്ദേഹത്തില്‍ നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും മാത്യു ടി. തോമസ് കൂട്ടിച്ചേര്‍ത്തു.




Sharing is Caring