പാത ഇരട്ടിപ്പിക്കലും അറ്റകുറ്റപ്പണിയും വിവിധ തീവണ്ടികള്‍ റദ്ദാക്കി


തിരുവനന്തപുരം: വാരാണസി-അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ തീവണ്ടികള്‍ വഴിതിരിച്ചുവിടും. 31-ന് യാത്ര ആരംഭിക്കേണ്ട എറണാകുളം-പട്‌ന (16359) എക്സ്‌പ്രസും സെപ്റ്റംബര്‍ മൂന്നിന് പട്‌നയില്‍നിന്ന് യാത്ര ആരംഭിക്കേണ്ട പട്‌ന-എറണാകുളം എക്സ്‌പ്രസും (16360) അലഹാബാദ്, ഛീക്കോയ്, മുഗള്‍സാറായ് സ്റ്റേഷനുകള്‍ വഴിയാകും സര്‍വീസ് നടത്തുക.


തുഗ്ലക്കാബാദ്-പല്‍വാല്‍ സെക്‌ഷനില്‍ ബല്ലഭാഗഢ് റയില്‍വേ സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിവിധ തീവണ്ടികള്‍ റദ്ദാക്കി. സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, നാല്, ആറ്് തീയതികളില്‍ സര്‍വീസ് നടത്തേണ്ട എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്‌പ്രസ് (12617), മൂന്നിനുള്ള തിരുവനന്തപുരം-നിസാമുദ്ദീന്‍ സ്വര്‍ണജയന്തി എക്‌സ്‌പ്രസ് (12643), നാലിനുള്ള തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22633), കന്യാകുമാരി-നിസാമുദ്ദീന്‍ തിരുക്കുറല്‍ എക്സ്പ്രസ് (12641), നാല്, ആറ്്, ഏഴ്, ഒമ്ബത് തീയതികളില്‍ സര്‍വീസ് നടത്തേണ്ട നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12618), ആറിനുള്ള നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണജയന്തി എക്സ്പ്രസ് (12644), നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22634), ഏഴിനുള്ള നിസാമുദ്ദീന്‍-കന്യാകുമാരി തിരുക്കുറല്‍ എക്സ്പ്രസ് (12642) എന്നിവ പൂര്‍ണമായും റദ്ദാക്കി.
സെപ്റ്റംബര്‍ മൂന്നിനും ആറിനും തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കേണ്ട തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ് (12431), എട്ടിന് നിസാമുദ്ദീനില്‍നിന്ന് സര്‍വീസ് ആരംഭിക്കേണ്ട നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432) എന്നിവ മധുര, ആല്‍വാര്‍, റെവാരി, ന്യൂഡല്‍ഹി വഴിയായിരിക്കും ഓടുക.


സെപ്റ്റംബര്‍ ആറിന് രാവിലെ 10.05-ന് യാത്ര ആരംഭിക്കേണ്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22656) മൂന്നുമണിക്കൂര്‍ വൈകിയായിരിക്കും സര്‍വീസ് തുടങ്ങുക. എട്ടിന് രാവിലെ 05.55-നു പോകേണ്ട അമൃത്‌സര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12484) ദൂദിയ റെയില്‍വേ സ്റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടും. വെള്ളിയാഴ്ച പുറപ്പെടേണ്ട ഗാന്ധിധാം-നാഗര്‍കോവില്‍ എക്സ്പ്രസ് (16335 ), കൊച്ചുവേളി-ദെഹ്റാദൂണ്‍ എക്സ്പ്രസ് (22659), എറണാകുളം-ഓഖ എക്സ്പ്രസ് (16338) മംഗളൂരു-മഡ്ഗാവ് ഇന്റര്‍സിറ്റി (22636), മഡ്ഗാവ്-മംഗളൂരു എക്സ്പ്രസ് (22635), മംഗളൂരു-മഡ്ഗാവ് പാസഞ്ചര്‍ (56640), മഡ്ഗാവ്-മംഗളൂരു പാസഞ്ചര്‍ (56641), തിങ്കളാഴ്ച പുറപ്പെടേണ്ട ഓഖ-എറണാകുളം എക്സ്പ്രസ് (16337), ദെഹ്റാദൂണ്‍-കൊച്ചുവേളി എക്സ‌്പ്രസ് (22660) എന്നിവയും റദ്ദാക്കി.



Sharing is Caring