പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി.1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകള്‍. ക്യാമ്പിലെ ഓഫീസേഴ്‌സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ഇവ മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ്.
ബുധാനാഴ്ച്ച ക്യാമ്പിലേക്ക് പുറത്തുനിന്ന് ആളുകള്‍ വന്നിരുന്നു. ഇവരാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നാണ് സൂചന. ക്ലബ്ബില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായി 18 ജീവനക്കാരായിരുന്നു എത്തിയത്. സംഭവത്തില്‍ ഡിജിപിക്ക് ലഭിച്ച പരാതിയില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.














