പാക്ക് ചാനലില്‍ ആദ്യ സിഖ് വാര്‍ത്ത അവതാരകനായി ഹര്‍മീത് സിങ്


കറാച്ചി: ആദ്യമായി പാകിസ്താന്‍ ചാനലില്‍ ഒരു സിഖ് മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്താ അവതാരാകനായി എത്തുന്നു. ഹര്‍മീത് സിങ് എന്ന ഖൈബര്‍ പഖ്തുന്‍ഖ്വ സ്വദേശിയായ ഇത്തരത്തില്‍ ആദ്യമായി എത്തുന്നത്.
പബ്ലിക് ന്യൂസ് എന്ന ചാനലിലാണ് ഹര്‍മീത് സിംഗ് വാര്‍ത്ത അവതാരകനായി ചേര്‍ന്നിരിക്കുന്നത്. ഹര്‍മീത് സിംഗ് വാര്‍ത്ത വായിക്കുന്ന ചിത്രവും വീഡിയോയും സഹിതം ചാനല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.


കഠിനാധ്വാനവും മുന്‍പ് ചെയ്ത വര്‍ക്കുകളുമാണ് തന്നെ ഈ സ്ഥാനത്ത് എത്തിച്ചതെന്നും ഹര്‍മീത് പറഞ്ഞു. മാധ്യമപ്രവര്‍ത്തനം എന്നും ആകര്‍ഷിച്ചിരുന്നുവെന്ന് ഹര്‍മീത് പറയുന്നു.പാകിസ്ഥാനില്‍ കറാച്ചിയില്‍ പഠനം പൂര്‍ത്തിയാക്കിയ ഹര്‍മീത് ഫെഡറല്‍ ഉര്‍ദ്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും ജോര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നത്. ആദ്യഘട്ടത്തില്‍ റിപ്പോര്‍ട്ടറായി മാധ്യമങ്ങളില്‍ ജോലി തുടങ്ങിയത്.


പാകിസ്ഥാനില്‍ താമസിക്കുന്ന ഹര്‍മീത് ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനായി ഇടക്കിടെ ഇന്ത്യയില്‍ എത്താറുണ്ട്. അടുത്തിടെ മന്‍മീത് കൗര്‍ എന്ന യുവതി പാകിസ്ഥാനിലെ ആദ്യ വനിത സിഖ് റിപ്പോര്‍ട്ടര്‍ എന്ന നേട്ടം സ്വന്തമാക്കിയിരുന്നു.



Sharing is Caring