ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാകിസ്താന് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിനെതിരെ ബി.ജെ.പി എം.പിയും ബോളിവുഡ് താരവുമായ ശത്രുഘ്നന്‍ സിന്‍ഹ. ആരോപണത്തെ അത്ഭുതാവഹം എന്ന് വിശേഷിപ്പിച്ച സിന്‍ഹ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ എന്ത് പരാമര്‍ശവും നടത്താമോ എന്നും ട്വിറ്റര്‍ സന്ദേശം വഴി മോദിയോട് ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അടിസ്ഥാനരഹിതവും അവിശ്വസനീയവുമായ കഥകള്‍ രാഷ്ട്രീയ എതിരാളികളെക്കുറിച്ച് പറഞ്ഞുണ്ടാക്കുന്നത് ശരിയാണോ എന്നും സിന്‍ഹ ചോദിക്കുന്നു.

ഇല്ലാക്കഥകള്‍ മെനയുന്നതിന് പകരം നമുക്ക് വീട്, വികസനം, യുവജനങ്ങല്‍ക്ക് തൊഴില്‍, ആരോഗ്യം, വികാസ് മോഡല്‍ തുടങ്ങി നാം ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളെ കുറിച്ച് സംസാരിച്ചു കൂടേ എന്നും അടുത്ത ട്വീറ്റില്‍ അദ്ദേഹം ചോദിക്കുന്നു.
അന്തരീക്ഷത്തില്‍ വര്‍ഗീയത സൃഷ്ടടിക്കുന്നത് നമുക്ക് അവസാനിപ്പിക്കാം. പകരം ആരോഗ്യപരമായ രാഷ്ട്രീയത്തിലേക്കും തെരഞ്ഞെടുപ്പിലേക്കും തിരിച്ചു പോകാമെന്നും അദ്ദേഹം സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നു.
ആരുടേയും പേരെടുത്ത് പറയാതെ യാണ് സിന്‍ഹ ട്വിറ്റര്‍ സന്ദേശം എഴുതിയിരിക്കുന്നത്.
മണിശങ്കര്‍ അയ്യരുടെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന് പ്രതിനിധികളുമായി രഹസ്യകൂടിക്കാഴ്ച്ച നടത്തിയെന്ന് മോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ആ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അയ്യരുടെ നീച് പരാമര്‍ശം ഉണ്ടായതെന്നും മോദി ആരോപിച്ചിരുന്നു.
ആരോപണങ്ങളെ കോണ്‍ഗ്രസ് നിഷേധിക്കുകയും ചെയ്തു.
Hon'ble Sir!
Just to win elections anyhow, and that too at the fag end of the process, is it a must to come up with & endorse new, unsubstantiated & unbelievable stories everyday against political opponents? Now linking them to Pak High Commissioner & Generals?! Incredible!.1>2— Shatrughan Sinha (@ShatruganSinha) December 11, 2017













