പാക് അധീന കശ്മീരിലെ ഇന്ത്യന്‍ ആക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനം തുടരുന്നു. ഇന്നു രാവിലെയും ഇന്ത്യയുടെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവെപ്പുണ്ടായി. അഖ്‌നൂരിലെ അതിര്‍ത്തി രക്ഷാ സേനയുടെ (ബിഎസ്എഫ്) ചെക്ക്പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്താന്‍ വെടിയുതിര്‍ത്തത്. പുലര്‍ച്ചെ നാലു മണിമുതല്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇടവിട്ടുള്ള വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പില്‍ ആളപായമൊന്നും ഉള്ളതായി റിപ്പോര്‍ട്ടില്ല. വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ് പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.













