പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതില്പ്പില്ലെന്ന് സൈന്യം. എന്നാല്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസാണ്. ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വാദം വ്യാജമാണെന്ന പാകിസ്ഥാന് പ്രചരണം ഉയരുന്ന സാഹചര്യത്തിലാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തിൃു വിടുന്നതില്‍ സൈന്യം അനുകൂല നിലപാട് അറിയിച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യ അതില്‍ത്തി കടന്ന് നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ കേന്ദ്രസര്‍ക്കാര്‍ ഹാജരാക്കാത്തിടത്തോളം അത് കെട്ടുകഥയാണെന്ന തോന്നല്‍ നിലനില്‍ക്കുമെന്ന് മഹാര്ഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തി ആക്രമണത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആളില്ലാ വിമാനം ഉപയോഗിച്ച് ചിത്രീകരിച്ചതായി ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉറിയില്‍ സൈനിക കേന്ദ്രത്തില്‍ പാക് പിന്തുണയോടെ സെപ്റ്റംബര്‍ 18ന് ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം നിയന്ത്രണരേഖ മറികടന്നുള്ള ആക്രമണം നടത്തിയത്













