പശ്ചിമബംഗാളിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും


പശ്ചിമബംഗാളില് രണ്ടാംഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് പശ്ചിമബംഗാളില് അവസാനഘട്ട തെരഞ്ഞെടുപ്പ്.142 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടം തെരഞ്ഞെടുപ്പ്.രണ്ടാംഘട്ടത്തില്‍ തൃണമൂല് കോണ്ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.


അതേസമയം സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില് അതീവ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.സുരക്ഷാ പരിശോധനകള്ക്കിടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാടൻ ബോംബുകള്‍ കണ്ടെത്തിയിരുന്നു. പോലീസും കേന്ദ്ര സേനയും നടത്തിയ പരിശോധനയിലാണ് ബോംബുകള് കണ്ടെത്തിയത്.




Sharing is Caring