പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം


ഭോപ്പാല്‍: പരിപ്പുകറി പാത്രത്തില്‍ വീണ് അഞ്ചുവയസുകാരിക്ക് ദാ
രുണാന്ത്യം. മധ്യപ്രദേശിലെ ശഹ്‌ഡോല്‍ ജില്ലയിലെ അങ്കണവാടി വിദ്യാര്‍ത്ഥിയായ സുഹാസിനി ബൈഗയാണ് കുട്ടികള്‍ക്ക് കൊടുക്കാന്‍ തയ്യാറാക്കി വച്ചിരുന്ന കറിയില്‍ വീണ് മരിച്ചത്. അറിയാതെ കാല്‍ വഴുതി പാത്രത്തില്‍ വീണതാവാമെന്നാണ് നിഗമനം.


അങ്കണവാടിയിലെ സഹായിയായ കൈസി ബൈഗയാണ് കുട്ടിയെ പാത്രത്തില്‍ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. പാചകപ്പുരയോടു ചേര്‍ന്ന മുറിയില്‍ അരിയെടുക്കാന്‍ പോയപ്പോള്‍ കുട്ടിയുടെ നിലവിളി കേട്ടാണെത്തിയതെന്നും ഇവര്‍ പറഞ്ഞു. കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ജില്ലാ ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.


ജില്ലാ ആശുപത്രിയില്‍ നാലു ദിവസം ചികിത്സയില്‍ കഴിയവെ ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് കുട്ടിയെ മികച്ച ചികിത്സയ്ക്കായി ജബല്‍പ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച വൈകിട്ട് കുട്ടി മരിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഏതെങ്കിലും തരത്തിലുള്ള കൃത്യവിലോപം കണ്ടെത്തിയാല്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.



Sharing is Caring