പരിക്ക് മാറി മെസി കളിക്കളത്തിലേക്ക് തിരിച്ചെത്തി


ബാഴ്‌സലോണ സിറ്റി: പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്നു മാറി നില്‍ക്കുകയായിരുന്ന ബാഴ്‌സലോണയുടെ സൂപ്പര്‍ താരം മെസി കളിക്കളത്തിലേക്ക് മടങ്ങിയെത്തി. കഴിഞ്ഞ ദിവസങ്ങളിലായി ടീമിനൊപ്പം മെസി പരിശീലനത്തിനെത്തിയിരുന്നു.


ഈ ആഴ്ച നടക്കുന്ന ഡോര്‍ട്മുണ്ടിനെതിരായ ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിനായുള്ള സ്‌ക്വാഡില്‍ മെസി ഇടം പിടിച്ചിട്ടുണ്ട്. 22 അംഗ സ്‌ക്വാഡില്‍ യുവതാരം അന്‍സു ഫതിയും ഉള്‍പ്പെട്ടിട്ടുണ്ട്.ജൂലൈയില്‍ നടന്ന കോപ്പ അമേരിക്കയിലാണ് മെസി അവസാനമായി അര്‍ജന്റീനയ്ക്കായി കളത്തില്‍ ഇറങ്ങിയത്. പരിക്കിനെ തുടര്‍ന്ന് ഡെംബലെ, ഉംറ്റിറ്റി എന്നിവര്‍ ഇതുവരെ ടീമിലേക്ക് മടങ്ങിയിട്ടില്ല.




Sharing is Caring