പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ സ്വകാര്യ ബസ് പൊലീസ് പിടികൂടി


പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ ഇടിച്ചിട്ടിട്ടും നിര്‍ത്താതെ പോയ സ്വകാര്യ ബസ് പൊലീസ് പിടികൂടി. കുന്നുരു സ്വദേശിയായ ഡ്രൈവര്‍ രതീശനെ അറസ്റ്റ് ചെയ്തു.ഇന്നലെ ഉച്ചയ്ക്ക് പയ്യന്നൂര്‍ നഗരത്തില്‍ വെച്ച്‌ രവീന്ദ്രനെ പിറകില്‍ നിന്ന് പാഞ്ഞുവന്ന സ്വകാര്യ ബസ് ഇടിച്ചിടുകയായിരുന്നു. ബൈക്ക് മറിഞ്ഞ്, ബസിന്‍റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങാതെ തലനാരിഴയ്ക്കാണ് രവീന്ദ്രന്‍ രക്ഷപ്പെട്ടത്.


ജീവന്‍ രക്ഷപ്പെട്ടെങ്കിലും രവീന്ദ്രന്‍റെ നട്ടെല്ലിന് ക്ഷതവും തലയ്ക്ക് പരിയ്ക്കും വയറ്റില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. ഇതൊക്കെയുണ്ടായിട്ടും രവീന്ദ്രനെ ആശുപത്രിയില്‍ എത്തിക്കാതെ ബസ് കടന്നു കളഞ്ഞു. നാട്ടുകാരാണ് രവീന്ദ്രനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പയ്യന്നൂര്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു




Sharing is Caring