ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജിവച്ചു


ഭുവനേശ്വര്‍: ത്രിപുര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പ്രദ്യോത് ദെബര്‍മന്‍ രാജിവച്ചു.എല്ലാ പദവികളും രാജിവച്ച പ്രദ്യോത് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും ചൊവ്വാഴ്ച രാജിവച്ചു.ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ രാജി വിവരം പങ്കുവച്ച പ്രദ്യോത് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്.


ദേശീയ പൗരത്വ രജിസ്റ്ററിനെ അനുകൂലിച്ച പ്രദ്യോതിനെ എഐസിസി വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജി.
ദേശീയ പൗരത്വ രജിസ്റ്റര്‍ ത്രിപുരയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പട്ടേല്‍ കന്യ ജാമതിയ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ പ്രദ്യോതും കക്ഷിയായിരുന്നു.


റിട്ട് ഹര്‍ജിയില്‍ നിന്നും പിന്മാറാന്‍ എഐസിസി പ്രദ്യോതിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു.തുടര്‍ന്ന്, പ്രദ്യുതിനോട് കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടുകയായിരുന്നു.
യുവനേതൃത്വത്തെ കോണ്‍ഗ്രസ് ഗൗരവമായി കാണുന്നില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ പ്രദ്യോത് കുറ്റപ്പെടുത്തി.

ത്രിപുര കോണ്‍ഗ്രസ് നിയന്ത്രിക്കുന്നത് ബിജെപി എം‌എല്‍‌എമാരാണെന്നും ഈ വിഷയം സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടയില്ലെന്നും പ്രദ്യോത് പറഞ്ഞു.മാണിക്യ രാജവംശത്തിന്‍റെ അവസാന ‘രാജാവും’ നിലവിലെ തലവനുമായ കിരിത് ബിക്രം ദെബര്‍മയുടെ ഏക മകനാണ് പ്രദ്യോത്‍



Sharing is Caring