പന്തളം രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി; പമ്പയിൽ പോലീസ് നടപടി തുടങ്ങി; നിലയ്ക്കലില്‍ സംഘര്‍ഷം


പമ്പ: പന്തളം രാജകുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പന്തളം രാജാവിന്റെ ഇരിപ്പടത്തിന് സമീപം നാമജപ സമരം നടത്തിയിരുന്ന പന്തളം രാജകുടുംബാംഗങ്ങളേയും തന്ത്രി കുടുംബാംഗങ്ങളേയുമാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ആന്ധ്ര സ്വദേശിനിയെ പ്രതിഷേധക്കാർ തടഞ്ഞതിനെ തുടർന്ന് മടങ്ങിയതിനു പിന്നാലെയാണ് രാജകുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തത്.ഇവർക്കൊപ്പം ഉണ്ടായിരുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്തു.


അതേസമയം, നിലയ്ക്കലില്‍ സംഘര്‍ഷം തുടരുകയാണ്. ദേശീയ ചാനലിന്റെ കാര്‍ പ്രതിഷേധക്കാര്‍ എറിഞ്ഞ് തകര്‍ത്തു. നിലയ്ക്കലിലേക്ക് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.




Sharing is Caring