പന്തളം മാന്തുകയില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


പന്തളം മാന്തുകയില്‍ രണ്ട് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുഖംമൂടി ധരിച്ചെത്തി സംഘമാണ് ആക്രമിച്ചത്. എസ്‌എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സന്ദീപ്, പന്തളം ഏരിയാ ജോയിന്റ് സെക്രട്ടറി ഷഫിക്ക് എന്നിവര്‍ക്കാണ് വെട്ടേറ്റത്.


രാത്രി എട്ടരയോടുകൂടിയാണ് അക്രമമുണ്ടായത്. സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സമ്മേളനം നാളെ ആരംഭിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പതാക ഉയര്‍ത്തുന്നതിനുള്ള കൊടിമര ജാഥയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.


മുഖംമൂടി ധരിച്ച്‌ രണ്ട് ബൈക്കിലെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ഒരാളുടെ തലയ്ക്കാണ് വെട്ടേറ്റത്. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ചിട്ടുണ്ട്.

മറ്റ് അക്രമ സംഭവങ്ങളുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. അക്രമസംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ പരിഗണിച്ച്‌ പോലീസ് ചില മുന്‍കരുതലുകള്‍ എടുത്തിരുന്നു. ഇതിന്റെ ഭാഗമായി നേരത്തേതന്നെ ഇവിടുത്തെ തെരുവിലുള്ള കടകള്‍ അടപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചിരുന്നു.



Sharing is Caring