പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജക്ക് പത്മവിഭൂഷണ്‍


സംഗീത സംവിധായകന്‍ ഇളയരാജ, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ചു. മാര്‍ ക്രിസോസ്റ്റം വലിയ തിരുമേനിക്ക് പത്മഭൂഷണ്‍ പുരസ്കാരവും നല്‍കി രാജ്യം ആദരിച്ചു.


മലയാളിയായ ലക്ഷ്മിക്കുട്ടി അമ്മക്കും എം ആര്‍ രാജഗോപാലനും പത്മശ്രീ ലഭിച്ചു. കോഴിക്കോട് സ്വദേശിയായ എം ആര്‍ രാജഗോപാല്‍ പാലിയേറ്റീവ് മെഡിസിന്‍ വിദഗ്ധനാണ്. നാട്ടുവൈദ്യത്തില്‍ പ്രശസ്തയാണ് വിതുര സ്വദേശിയായ ലക്ഷ്മിക്കുട്ടി അമ്മ.




Sharing is Caring