പഞ്ചാബില്‍ വര്‍ഗീയ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്ക്


പഞ്ചാബിലെ ഭഗ്‌വാര പട്ടണത്തില്‍ ശിവസേന പ്രവര്‍ത്തകരും ഒരു വിഭാഗം മുസ്‌ലിങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയോടുകൂടി ഉടലെടുത്ത സംഘര്‍ഷത്തില്‍ ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പരുക്കുകള്‍ ഏറെയും സംഭവിച്ചത്. എന്നാല്‍ നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറയുന്നു.


കശ്മീര്‍ സംഘര്‍ഷത്തില്‍ അമര്‍നാഥ് യാത്ര തടസ്സപ്പെട്ടതിന്റെ പേരില്‍ പ്രദേശത്തെ ശിവസേന പ്രവര്‍ത്തകര്‍ മുസ്‌ലിം വിഭാഗക്കാരെ ക്ഷുഭിതരാക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുസ്‌ലിം ഉടമസ്ഥതയിലുള്ള ഒരു കച്ചവട സ്ഥാപനത്തിന്റെ ചുമരില്‍ ശിവസേന പ്രവര്‍ത്തകര്‍ ‘പാകിസ്താന്‍ മൂര്‍ദാബാദ്’ എന്നെഴുതിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ശിവസേനയുടെ സമീപനത്തിനെതിരെ മുസ്ലിം വിഭാഗക്കാരും, മറുപടിയായി ശിവസേനയും സംഘടിപ്പിച്ച മാര്‍ച്ചുകള്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.




Sharing is Caring