പഞ്ചാബി രുചിയിലൊരു അമൃത് സരി മച്ച്‌ലി


ഭക്ഷണം ചിലര്‍ക്ക് ഒരു ഹരമാണ്. വറുത്തതും പൊരിച്ചതും ചുട്ടതുമൊക്കെയായ ഭക്ഷണങ്ങള്‍ തീന്‍മേശയിലുണ്ടെങ്കില്‍ അതെപ്പോ കഴിച്ച്‌ തീര്‍ത്തെന്ന് പറഞ്ഞാമതിയല്ലോ. ‘ദൈവമേ എന്നും ഇതു പോലെയായിരിക്കണമേ’ എന്നായിരിക്കും പിന്നെയുള്ള പ്രാര്‍ത്ഥന ഇതായിരിക്കും എന്നും ഇല്ലെങ്കിലും വല്ലപ്പോഴും ഉണ്ടാക്കി കഴിക്കാനായി ഒരു തനി പഞ്ചാബി മീന്‍ കറിയുടെ കൂട്ടുകളറിയാം.
നെയ്മീന്‍ പോലെ നല്ല മാംസമുള്ള മീന്‍ ഒരു കിലോ
ഉപ്പ് ആവശ്യത്തിന്
കടലപ്പൊടി ഒരു കപ്പ്
ഗരംമസാല രണ്ട് ടീസ്പൂണ്‍ .
ജീരകം പൊടിച്ചത് രണ്ട് ടീസ്പൂണ്‍ .
മുളകുപൊടി ഒരു ടീസ്പൂണ്‍ .
മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍. വെള്ളം
ഒരു നാരങ്ങ പിഴിഞ്ഞ നീര്
വെളിച്ചെണ്ണ
ആദ്യം മീന്‍ വൃത്തിയാക്കി വട്ടത്തില്‍ കഷണങ്ങളാക്കി വയ്ക്കുക. എന്നിട്ട് ഉപ്പ് പുരട്ടി മൂന്ന് മണിക്കൂര്‍ വയ്ക്കണം. ഇതിനിടെ മീനിനു വേണ്ട അരപ്പ് ഉണ്ടാക്കാം. കടലപ്പൊടി, ഗരംമസാല, ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി കുഴച്ച്‌ മീനില്‍ പുരട്ടിപ്പിടിപ്പിക്കാന്‍ പാകത്തിന് അരപ്പാക്കിയെടുക്കുക. ഇനി ഉപ്പു കഴുകിക്കളഞ്ഞ ശേഷം ഓരോ കഷണം മീനും അരപ്പില്‍ പുരട്ടിയെടുത്ത് എണ്ണയില്‍ നന്നായി വറുത്തെടുക്കാം.




Sharing is Caring