പക്ഷിയിടിച്ച്‌ എന്‍ജിന്‍ തകരാറിലായി ;വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി;വന്‍ ദുരന്തം ഒഴിവാക്കി പൈലറ്റ്‌


ഡല്‍ഹി:പക്ഷിയിടിച്ച്‌ എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തില്‍നിന്ന് വിമാനം പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളിലായിരുന്നു സംഭവം ഉണ്ടായത് .അംബാല വ്യോമസേന കേന്ദ്രത്തില്‍നിന്ന് രാവിലെ 7.45-നാണ് പരിശീലനത്തിലായി ജാഗ്വര്‍ വിമാനം പറന്നുയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തില്‍ പക്ഷികള്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ ഒരു എന്‍ജിന്‍ തകരാറിലായി. പിന്നീട് പൈലറ്റ് രണ്ട് ഇന്ധന ടാങ്കുകളും പരിശീലന ബോംബുകളും വിമാനത്തില്‍നിന്ന് നിലത്തേക്കെറിഞ്ഞു. ഇതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. നിയന്ത്രണം നഷ്ടമായി വിമാനം തകര്‍ന്നു വീണിരുന്നെങ്കില്‍ വ്യോമസേനാ കേന്ദ്രത്തിന് സമീപമുള്ള നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകുമായിരുന്നു. സംഭവത്തിന്റെ 48 ദൈര്‍ഘ്യമുള്ള വീഡിയോയും വ്യോമസേന ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.




Sharing is Caring