നോട്ട് പ്രതിസന്ധി: 500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി


ആശ്വാസം പകര്‍ന്ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പുതിയ 500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി. നാസികിലെ കറന്‍സി നോട്ട് പ്രസില്‍ (സി.എന്‍.പി) നിന്ന്‌ 500 രൂപയുടെ ആദ്യ ഗഡു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ആസ്ഥാനത്തെത്തിയിരുന്നു. ഈ നോട്ടുകള്‍ പരിശോധനക്ക്‌ ശേഷം ഇന്ന് ഉച്ച കഴിഞ്ഞതോടെയാണ്‌ ഏതാനും ബാങ്കുകള്‍ വഴി വിതരണം ചെയ്ത തുടങ്ങിയത്‌. വരും ദിവസങ്ങളില്‍ രാജ്യത്താകമാനം 500 രൂപ നോട്ടുകള്‍ ലഭ്യമാകുന്നതോടെ നോട്ട് പ്രതിസന്ധി ഏറെക്കുറേ ലഘൂകരിക്കാനാകുമെന്നാണ്‌ കരുതുന്നത്.




Sharing is Caring