നോട്ട് നിരോധനം ദുരന്തമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികാരം മനസിലാക്കാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനം നടപ്പിലാക്കിയ നവംബര്‍ 8ന് ബിജെപി കള്ളപ്പണ വിരുദ്ധ ദിനമായി ആഘോഷിക്കുകയാണ്. ഇത്ര ആഘോഷമാക്കാന്‍ എന്താണുള്ളതെന്ന് മനസിലാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു രാഹുല്‍.
രാജ്യത്തെ തൊഴിലാളി വര്‍ഗത്തിന്റെ വികാരങ്ങളെന്തെന്നു മനസിലാക്കാന്‍ പ്രധാനമന്ത്രിക്കു കഴിയുന്നില്ല. പാവങ്ങള്‍ കടന്നുപോയ വേദനയെക്കുറിച്ചും അദ്ദേഹത്തിനു തിരിച്ചറിയാന്‍ കഴിയില്ല. സത്യം അംഗീകരിക്കാന്‍ ഇപ്പോഴും തയാറല്ല. ജിഎസ്ടി നല്ലൊരു പദ്ധതിയായിരുന്നു. എന്നാല്‍ ധൃതിയില്‍ നടപ്പാക്കി അതിന്റെ മൂല്യമില്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു. നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികം കരിദിനമായി ആചരിക്കാനാണു കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. അന്നു നടത്തേണ്ട പരിപാടികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.













